ഭറുച്ച് | ഗുജറാത്തിലെ ഭറൂച്ചില്‍ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ 18 കൊവിഡ് രോഗികള്‍ വെന്തുമരിച്ചു. നാല് നിലകളുള്ള വെല്‍വെയര്‍ ആശുപത്രിയിലാണ് ശനിയാഴ്ച പുലര്‍ച്ചെ തീപിടുത്തമുണ്ടായത്.
തീപിടുത്തമുണ്ടായപ്പോള്‍ 50 ഓളം മറ്റ് രോഗികളും ആശുപത്രിയിലുണ്ടായിരുന്നു. ഇവരെ നാട്ടുകാരും അഗ്‌നിശമന സേനാംഗങ്ങളും ചേര്‍ന്ന് രക്ഷപ്പെടുത്തിയതായി ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. 12 പേര്‍ അപകട സമയത്തും ആറ് പേര്‍ പിന്നീടുമാണ് മരിച്ചത്. ആറ് പേരും വെല്‍ഫെയര്‍ ഹോസ്പിറ്റലില്‍ മരിച്ചോ അതോ മറ്റ് ആശുപത്രികളിലേക്ക് മാറ്റുന്നതിനിടയിലാണോ എന്ന് വ്യക്തമല്ല.
അഹമ്മദാബാദില്‍ നിന്ന് 190 കിലോമീറ്റര്‍ അകലെയുള്ള ഭരുച്ച്-ജംബുസാര്‍ ഹൈവേയിലാണ് ആശുപത്രി സ്ഥിതിചെയ്യുന്നത്.
തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.
ഒരു മണിക്കൂറിനുള്ളില്‍ തീ നിയന്ത്രണവിധേയമായതായും 50 ഓളം രോഗികളെ നാട്ടുകാരും അഗ്‌നിശമന സേനാംഗങ്ങളും രക്ഷപ്പെടുത്തിയതായും അഗ്‌നിശമന സേന അറിയിച്ചു. ഇവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി.
ആശുപത്രിയിൽ തീപിടുത്തമുണ്ടായ കൊവിഡ് രോഗികൾ മരിക്കുന്ന സംഭവം അടുത്ത ദിവസങ്ങളിലായി പല സംസ്ഥാനങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. മുംബെെ ഉൾപ്പെടെ സ്ഥലങ്ങളിൽ ഇത്തരം ദാരുണ സംഭവങ്ങൾ ഉണ്ടായിരുന്നു.
source http://www.sirajlive.com/2021/05/01/477566.html
إرسال تعليق