നിയാമി | ആഫ്രിക്കന്‍ രാജ്യമായ നൈജറിലെ പ്രീസ്‌കൂളിലുണ്ടായ അഗ്‌നിബാധയില്‍ 20 കുട്ടികള്‍ മരിച്ചു. മൂന്നിനും അഞ്ചിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് മരിച്ചവരില്‍ ഏറെയും. ക്ലാസ് നടന്നുകൊണ്ടിരിക്കെയായിരുന്നു അഗ്‌നിബാധ. വൈക്കോല്‍ കൊണ്ട് മേഞ്ഞ ക്ലാസ് മുറികളിലേക്ക് തീപടരുകയായിരുന്നു. 21 ക്ലാസ് മുറികളാണ് കത്തിനശിച്ചത്. കുട്ടികള്‍ ക്ലാസ്മുറിയില്‍ അകപ്പെട്ടുപോകുകയായിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
source
http://www.sirajlive.com/2021/04/15/475435.html
Post a Comment