ഹരിയാനയില്‍ 24 മണിക്കൂറിനിടെ പ്രാണവായു കിട്ടാതെ മരിച്ചത് 13 പേര്‍

ഹിസാര്‍ (ഹരിയാന) | ശ്വസിക്കാന്‍ ഒരിറ്റ് പ്രാണവായു കിട്ടാതെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മരിച്ചുവീഴുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. ഹരിയാനയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഓക്‌സിജന്‍ കിട്ടാതെ മരിച്ചത് 13 രോഗികള്‍.

ഗുഡ്ഗാവിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ച നാല് പേര്‍ മരിച്ചു. ഇതിന് പിന്നാലെ റെവാരിയിലെ ആശുപത്രിയിലും നാല് കൊവിഡ് രോഗികള്‍ മരണത്തിന് കീഴടങ്ങി. ഹിസാറില്‍ ഇന്ന് അഞ്ച് കൊവിഡ് രോഗികള്‍ കൂടി പ്രാണവായു കിട്ടാതെ മരിച്ചതോടെ 24 മണിക്കൂറിനിടെ മരണം 13 ആയി.

സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ക്ക് ഓക്‌സിജന്‍ വിഹിതം അനുവദിക്കുന്നതിനും വിവരണം ചെയ്യുന്നതിനും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സമിതി രൂപീകരിക്കാന്‍ ഹരിയാന ചീഫ് സെക്രട്ടറി വിജയ് വര്‍ധന്‍ ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഡല്‍ഹി ഉള്‍പ്പെടെ സംസ്ഥാനങ്ങളില്‍ കടുത്ത ഓക്‌സിജന്‍ ക്ഷാമമാണ് നേരിടുന്നത്. പല ആശുപത്രികളും എസ് ഒ എസ് സന്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ ആശഉപത്രിയില്‍ വെള്ളിയാഴ്ച 25 രോഗികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചിരുന്നു.



source http://www.sirajlive.com/2021/04/26/476905.html

Post a Comment

أحدث أقدم