രാജ്യത്ത് 24 മണിക്കൂറിനിടെ 3,46,786 പേര്‍ക്ക് കൊവിഡ്; 2624 പേര്‍ക്ക് ജീവഹാനി

ന്യൂഡല്‍ഹി | ഔദ്യോഗിക കണക്കുകളനുസരിച്ച് രാജ്യത്ത് 24 മണിക്കൂറിനിടെ 3,46,786 പേര്‍ക്ക് കൊവിഡ് രോഗം ബാധിച്ചു. 2624 മരണങ്ങള്‍ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് മരണ സംഖ്യ രണ്ടായിരത്തിന് മുകളില്‍ കടക്കുന്നത്. അതേ സമയം കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം കാല്‍ കോടി പിന്നിട്ടു. 25,52,940 പേരാണ് ചികിത്സയിലുള്ളത്.ആരോഗ്യപ്രവര്‍ത്തകരിലും രോഗബാധിതരാകുന്നവരുടെ എണ്ണം ഉയരുകയാണ്.

ഓക്‌സിജന്‍, വാക്‌സീന്‍ ക്ഷാമം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങളിലെ സ്ഥിതി കേന്ദ്രം നിരീക്ഷിക്കുകയാണ്. തുടര്‍ അവലോകന യോഗങ്ങള്‍ ഇന്നും ചേരും. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇരുപത്തിനാലായിരത്തിലധികം പേര്‍ക്ക് രോഗം ബാധിച്ച ദില്ലിയില്‍ വൈറസിന്റെ യു കെ വകഭേദം രോഗവ്യാപനം തീവ്രമാക്കിയെന്നാണ് വിലയിരുത്തല്‍.

കേരളത്തിനൊപ്പം കര്‍ണാടകത്തില്‍ ഇന്നും നാളെയും വാരാന്ത്യ കര്‍ഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ ആറ് വരെയാണ് നിയന്ത്രണങ്ങള്‍.



source http://www.sirajlive.com/2021/04/24/476583.html

Post a Comment

أحدث أقدم