കൊവിഡ് കുതിച്ചുയരുന്നു; 24 മണിക്കൂറിനിടെ ഒന്നര ലക്ഷം കേസുകൾ

ന്യൂഡല്‍ഹി| രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,52,879 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 839 മരണങ്ങളും സ്ഥിരീകരിച്ചു. രാജ്യത്ത് തുടര്‍ച്ചയായ ആറാംദിവസമാണ് ഒരു ലക്ഷത്തിനു മേല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 1,33,58,805 ആയി. ആകെ മരണസംഖ്യ 1,69,275. ഇതുവരെ 1,20,81,443 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.  നിലവില്‍ 11,08,087 പേരാണ് ചികിത്സയിലുള്ളത്.

രാജ്യത്ത് ഇതുവരെ 10,15,95,147 പേര്‍ക്കാണ് കോവിഡ് വാക്‌സിന്‍ നല്‍കിയതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.



source http://www.sirajlive.com/2021/04/11/474872.html

Post a Comment

Previous Post Next Post