
ഉത്പാദകരില്‍ നിന്ന് സംസ്ഥാന സര്‍ക്കാരുകള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും നേരിട്ട് വാക്‌സിന്‍ വാങ്ങാനാവും. കോവിഷീല്‍ഡ് വാക്‌സിന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഡോസിന് 400 രൂപ, സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപ നിരക്കിലാണ് ലഭിക്കുക.അതേസമയം, സ്വകാര്യ ആശുപത്രികള്‍ ഡോസിന് 250 രൂപ ഈടാക്കി നല്‍കുന്ന പ്രതിരോധ കുത്തിവെപ്പ് മേയ് മുതല്‍ ഉണ്ടാവില്ല. ആരോഗ്യ പ്രവര്‍ത്തകര്‍, കൊവിഡ് മുന്നണി പോരാളികള്‍, 45 വയസ്സിനു മുകളിലുള്ളവര്‍ എന്നിവര്‍ക്കായി സര്‍ക്കാര്‍ തുടക്കത്തില്‍ പ്രഖ്യാപിച്ച കുത്തിവെപ്പ് പദ്ധതി തുടരുമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
source http://www.sirajlive.com/2021/04/22/476355.html
إرسال تعليق