
മരണത്തിലും റെക്കോർഡ് വർധനവുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,767 പേരുടെ മരണമാണ് കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1,92,311 ആയി. 26,82,751 പേരാണ് നിലവിൽ രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. രാജ്യത്ത് 14,09,16,417 പേർ ഇതിനകം വാക്സിനേഷൻ നടത്തിയെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
മഹാരാഷ്ട്രയിൽ ഇന്നലെ 67,160 പേർക്കും ഉത്തർപ്രദേശിൽ 37,944 പേർക്കും കർണാടകയിൽ 29,438 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 26,865 പേർക്ക് രോഗം സ്ഥിരീകരിച്ച കേരളത്തിലും കൊവിഡ് വ്യാപനം രൂക്ഷമാണ്. ഡൽഹിയിൽ 24,103 പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്.
source http://www.sirajlive.com/2021/04/25/476681.html
Post a Comment