ഏപ്രിൽ 30 വരെയുള്ള പി എസ് സി പരീക്ഷകൾ മാറ്റി

തിരുവനന്തപുരം | കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരള പി എസ് സി പരീക്ഷകൾ മാറ്റിവച്ചു. നാളെ മുതൽ ഏപ്രിൽ 30 വരെ നടത്താനിരുന്ന  പരീക്ഷകളാണ് മാറ്റിവച്ചത്. പുതിയ തിയതി പിന്നീട് അറിയിക്കും.

വിവിധ തസ്തികകളിലേക്ക് ഏപ്രിൽ, മെയ് മാസങ്ങളിൽ നിശ്ചയിച്ചിരുന്ന എല്ലാ അഭിമുഖങ്ങളും സാക്ഷ്യപത്ര പരിശോധനയും മാറ്റി വച്ചതായി പബ്ലിക് സർവീസ് കമ്മീഷൻ അറിയിച്ചു. കൊവിഡ് സാഹചര്യങ്ങൾ കണക്കിലെടുത്തായിരിക്കും പുതിയ തിയതികൾ പ്രഖ്യാപിക്കുക.



source http://www.sirajlive.com/2021/04/19/475974.html

Post a Comment

Previous Post Next Post