ആശങ്കയായി രോഗവ്യാപനം; രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ 3.15 ലക്ഷം പിന്നിട്ടു

ന്യൂഡല്‍ഹി | കൊവിഡ് രണ്ടാം തരംഗം ആശങ്ക പരത്തവെ രാജ്യത്തെ പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണം 3.15 ലക്ഷം പിന്നിട്ടു. ലോകത്തെ ഏറ്റവും വലിയ പ്രതിദിന വര്‍ധനയാണിത്. പുതിയ കണക്കുകള്‍ പ്രകാരം അമേരിക്കയെയും പിന്നിട്ട് ഇന്ത്യ കൊവിഡ് വ്യാപനത്തില്‍ മുന്നോട്ട് പോയിരിക്കുകയാണ്. നേരത്തേ കൊവിഡ് വ്യാപനത്തില്‍ ഇന്ത്യ ബ്രസീലിനെ മറികടന്നിരുന്നു. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം ഇന്ന് 30 ലക്ഷം കടക്കും.

രാജ്യത്ത് 100 ല്‍ 19 പേര്‍ക്കെന്ന വിധമാണ് ഇപ്പോഴത്തെ രോഗബാധ. പ്രതിദിന മരണവും കഴിഞ്ഞ ദിവസം രണ്ടായിരം പിന്നിട്ടിരുന്നു. രോഗവ്യാപനം രൂക്ഷമാകുമ്പോള്‍ വാക്‌സീന്‍, ഓക്‌സിജന്‍ പ്രതിസന്ധിയും രാജ്യത്തെ ആശങ്കയിലാക്കിയിരിക്കുകയാണ്.

ഇതിനിടെ കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നായ റെംഡിസിവിറിന്റെ ഉത്പാദന പരിധി കേന്ദ്രം കൂട്ടി. 38 ലക്ഷം വയലില്‍ നിന്നും 78 ലക്ഷം വയലാക്കിയാണ് ഉത്പാദന പരിധി ഉയര്‍ത്തിയത്. കടുത്ത പ്രതിസന്ധി നേരിടുന്ന മഹാരാഷ്ട്രയിലേക്ക് റെംഡിസിവിറിന്റെ ഭൂരിഭാഗം ഡോസും എത്തിക്കും. കൂടുതലായി 20 മരുന്നുല്‍പ്പാദനകേന്ദ്രങ്ങള്‍ക്കും കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്.



source http://www.sirajlive.com/2021/04/22/476327.html

Post a Comment

أحدث أقدم