ഇന്ത്യയില്‍ പ്രതിദിന കൊവിഡ് മരണം 5,600 ആയി ഉയര്‍ന്നേക്കാമെന്ന് പഠന റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം പ്രതിദിനം 5,600 ആയി ഉയര്‍ന്നേക്കാമെന്ന് പഠന റിപ്പോര്‍ട്ട്. വാഷിംഗ്ണ്‍ സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്സ് ആന്‍ഡ് ഇവാല്യുവേഷന്‍(ഐഎച്ച്എംഇ) നടത്തിയ കൊവിഡ് 19 പ്രൊജക്ഷന്‍സ് എന്ന പഠനത്തിലാണ് ഈ കണ്ടെത്തല്‍.

ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ മാത്രം മൂന്നുലക്ഷത്തോളം പേര്‍ക്ക് കൊവിഡിനാല്‍ ജീവഹാനി സംഭവിക്കുമെന്ന് പഠനത്തില്‍ പറയുന്നു. ഇന്ത്യ നടത്തുന്ന കൊവിഡ് പ്രതിരോധ വാക്സിന്‍ യജ്ഞത്തിന് രണ്ടാംതരംഗത്തെ അതിജീവിക്കാന്‍ സാധിക്കുമെന്നും പഠനത്തില്‍ പറയുന്നു. ജൂലൈ അവസാനത്തോടെ മരണസംഖ്യ 6,65,000 ആയി ഉയരുമെന്നും ഏപ്രില്‍ 15ന് പ്രസിദ്ധീകരിച്ച പഠനത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.



source http://www.sirajlive.com/2021/04/24/476578.html

Post a Comment

Previous Post Next Post