നിലവിട്ട് കൊവിഡ്; രാജ്യത്ത് പ്രതിദിന കേസുകള്‍ വീണ്ടും ലക്ഷത്തിലേക്ക്; ഇന്ന് 93,249 പുതിയ കേസുകള്‍

ന്യൂഡല്‍ഹി | രാജ്യത്ത് ഒരു ഇടവേളക്ക് ശേഷം കോവിഡ് കേസുകളില്‍ ക്രമാതീതമായ വര്‍ധന. പ്രതിദിന കേസുകള്‍ വീണ്ടും ലക്ഷത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 93,249 പേര്‍ക്ക് പുതുതായി രോഗം സഥിരീകരിച്ചു. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 20ന് ശേഷം രാജ്യത്ത് ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് ഇത്. സെപ്തംബര്‍ 20 ന് 92,605 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകള്‍ 1,24,85,509 ആയി ഉയര്‍ന്നു. 60,048 പേര്‍ 24 മണിക്കൂറിനിടെ രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെ രോഗമുക്തരുടെ എണ്ണം 1,16,29,289 ആയി.

24 മണിക്കൂറിനിടെ 513 പേര്‍ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1,64,623 ആയി. നിലവില്‍ ചികിത്സയിലുള്ളത് 6,91,597 പേരാണ്.

രാജ്യത്ത് ഇതുവരെ 7,59,79,651 പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.



source http://www.sirajlive.com/2021/04/04/474109.html

Post a Comment

Previous Post Next Post