
ഇരട്ടവോട്ടുകള്‍ ഉണ്ടെങ്കില്‍ അത് തിരുത്തപ്പെടണം. എന്നാല്‍ നാല് ലക്ഷം പേരുകള്‍ പ്രസിദ്ധീകരിച്ച് പ്രതിപക്ഷ നേതാവ് അവരെയെല്ലാം കള്ളവോട്ടര്‍മാരാക്കി. മാന്യമായി ജീവിക്കുന്നവരെ പോലും അപകീര്‍ത്തിപ്പെടുത്താനാണ് ചെന്നിത്തല ശ്രമിക്കുന്നത്. സ്വതന്ത്രവും നീതിപൂര്‍ണവുമായ തിരഞ്ഞെടുപ്പ് നടക്കുന്ന ഇടമാണ് കേരളം. പ്രതിപക്ഷ നേതാവിന്റെ ഇടപെടലില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജാഗ്രത പാലിക്കണം. കേരളം കള്ളവോട്ടിന്റെ നാടാണ് എന്ന് വരുത്തിതീര്‍ക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. ഇതിനെ സാമൂഹിക മാധ്യമങ്ങള്‍ വഴി വലിയ വിഭാഗം പ്രതിരോധിക്കുന്ന കാഴ്ചയാണ് കാണുന്നത്. വികസനം ചര്‍ച്ച ചെയ്യാതെ ഇരട്ട വോട്ട് ചര്‍ച്ച ചെയ്യാമെന്നത് യു ഡി എഫിന്റെ വ്യാമോഹം മാത്രമാണ്. പരാജയ ഭീതിയിലാണ് പ്രതിപക്ഷം ഇത്തരം അടിസ്ഥാന രഹിതമായ ആരോപണങ്ങളുമായി മുന്നോട്ടുപോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അദാനിക്ക് വൈദ്യുതി വിതരണ കരാറാണോ പ്രതിപക്ഷം കരുതിവെച്ച ബോംബെന്ന് മുഖ്യമന്ത്രി ചോദിച്ചു. എങ്കില്‍ ആ ബോംബ് ചീറ്റിപോയെന്നും എല്ലാ കരാര്‍ രേഖയും കെ എസ് ഇ ബി വെബ്‌സൈറ്റിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വൈദ്യുതി മേഖലയില്‍ സ്വാകര്യ വത്ക്കരണം തുടങ്ങിയത് കോണ്‍ഗ്രസാണ്. ഇത്തരം സ്വകാര്യ വത്ക്കരണ കരാറുമായി മുന്നോട്ട്‌പോകുന്നത് ബി ജെ പിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് കെ എസ് ഇ ബിയെ താറടിച്ച് കാണിക്കാനാണ് ശ്രമിക്കുന്നത്. പവര്‍ക്കട്ടും ലോഡ് ഷെഡിംഗുമില്ലാത്ത അഞ്ച് വര്‍ഷമാണ് കഴിഞ്ഞ് പോയത്. ഇതില്‍ ചിലര്‍ക്ക് വിഷമമുണ്ടാകും.
source http://www.sirajlive.com/2021/04/02/473960.html
Post a Comment