വീട്ടിലിരുന്ന് കേരളം; ഇന്നും ലോക്ക്ഡൗൺ സമാന നിയന്ത്രണം

തിരുവനന്തപുരം | രണ്ടാം തരംഗത്തിലെ അതിരൂക്ഷമായ കൊവിഡ് വ്യാപനത്തിനെതിരായ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ വാരാന്ത കർശന നിയന്ത്രണം ഇന്നും  തുടരും. ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഇന്നലെയും ഇന്നും സംസ്ഥാനത്ത് ഏർപ്പെടുത്തിയത്.

ഇന്നലെ നിയന്ത്രണങ്ങളോട് ജനങ്ങൾ പൂർണമായി സഹകരിച്ചു.  പോലീസ് കർശന പരിശോധനകൾ നടത്തിയിരുന്നു. നിയന്ത്രണങ്ങളോട് മിക്കയിടങ്ങളിലും ഭൂരിഭാഗം പേരും സഹകരിച്ചതായി പോലീസ് അറിയിച്ചു.
പൊതുഗതാഗതത്തിന് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചതിനെ തുടർന്ന് കെ എസ് ആർ ടി സി 60 ശതമാനം ബസുകൾ സർവീസ് നടത്തിയിരുന്നുവെങ്കിലും പൊതുവേ യാത്രക്കാർ കുറവായിരുന്നു. ഇതേത്തുടർന്ന് പലയിടത്തും സർവീസുകൾ വെട്ടിക്കുറച്ചു.

ഭക്ഷ്യവസ്തുക്കൾ, പലചരക്ക് സാധനങ്ങൾ, പച്ചക്കറി, പഴങ്ങൾ, പഴം, പാൽ, മത്സ്യം, മാംസം എന്നിവ വിൽക്കുന്ന കടകൾ തുടങ്ങിയ അവശ്യ സർവീസുകൾക്ക് മാത്രമാണ് ഇന്നും അനുമതിയുള്ളത്. ഹോട്ടലുകളിൽ ഭക്ഷണം വാങ്ങാൻ പോകുന്നവരടക്കം പോലീസിന് സത്യവാങ്മൂലം എഴുതിനൽകണമെന്നാണ് നിർദേശം. വിവാഹമടക്കമുള്ള ചടങ്ങുകൾക്ക് പോകുന്നവർ ക്ഷണക്കത്ത് കൈയിൽ കരുതണം. ഹോട്ടലുകളിൽ പാഴ്‌സൽ സേവനങ്ങൾക്ക് മാത്രമാണ് അനുമതി.



source http://www.sirajlive.com/2021/04/25/476664.html

Post a Comment

Previous Post Next Post