
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കൂടുതലാളുകള്‍ പങ്കെടുക്കുന്ന രീതിയില്‍ തൃശൂര്‍ പൂരം സംഘടിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ പുനരാലോചന നടത്തണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിരുന്നു. നിയന്ത്രണാതീതമായി ആളുകള്‍ പങ്കെടുത്താന്‍ അത് വലിയ ദുരന്തത്തിനിടയാക്കുമെന്ന് തൃശൂര്‍ ഡി എം ഒ പറഞ്ഞു. ആയിരക്കണക്കിന് പേര്‍ രോഗബാധിതരാകാനും മരണ സംഖ്യ വലിയ തോതില്‍ ഉയരാനും സാധ്യതയുണ്ട്. കൊവിഡ് പ്രതിരോധത്തിനായി ആരോഗ്യവകുപ്പ് ഇതുവരെ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും വൃഥാവിലായി പോകുമെന്നും ഇക്കാര്യം വ്യക്തമാക്കി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും ഡി എം ഒ പ്രതികരിച്ചു. പൂരം നടത്തിയാലുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ക്ക് ഇനി ആരോഗ്യ വകുപ്പ് ഉത്തരവാദിയായിരിക്കില്ലെന്നും ഡി എം ഒ പറഞ്ഞു.
അതിനിടെ, ഡി എം ഒയുടെ നിഗമനങ്ങള്‍ തെറ്റാണെന്നും ജനങ്ങളെ നിയന്ത്രിച്ച് പൂരം നടത്താന്‍ തയാറാണെന്നും ദേവസ്വം അധികൃതര്‍ പറഞ്ഞു. പൂരം പകിട്ടോടെ തന്നെ നടത്താന്‍ നടപടിയുണ്ടാകണമെന്ന് ടി എന്‍ പ്രതാപന്‍ എം പിയും ആവശ്യപ്പെട്ടു.
source http://www.sirajlive.com/2021/04/11/474891.html
إرسال تعليق