പോലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹം വീടിനകത്ത് കണ്ടെത്തി; അഞ്ചു ദിവസത്തെ പഴക്കം

തിരുവനന്തപുരം | പോലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹം വീടിനകത്ത് കണ്ടെത്തി. കാഞ്ഞിരംകുളം സ്റ്റേഷനിലെ പോലീസുകാരനായ തിരുവനന്തപുരം നെയ്യാറ്റിന്‍കര തിരുപുറം മാവിള കടവ് സ്വദേശി ഷിബു (50)വിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് അഞ്ചുദിവസം പഴക്കമുണ്ട്.

ആറുദിവസം മുമ്പ് ശബരിമല ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം ഷിബുവിനെ വീടിന് പുറത്ത് കണ്ടിരുന്നില്ല. ഇന്നലെ ഷിബുവിന്റെ വീടിന്റെ പരിസരത്ത് ദുര്‍ഗന്ധം പരന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസ് വീട് തുറന്ന് അകത്ത് കയറിനോക്കിയപ്പോഴാണ് കട്ടിലില്‍ കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

10 വര്‍ഷത്തോളമായി ഭാര്യയുമായി അകന്ന് കഴിയുന്ന ഷിബു പതിനഞ്ചുകാരിയായ മകള്‍ അമ്മയ്ക്കൊപ്പം പോയതോടെ വീട്ടില്‍ ഒറ്റക്കായിരുന്നു താമസം. ഹൃദയസംബന്ധമായ അസുഖങ്ങളുള്ളതിനാല്‍ തിരുവനനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനു വിധേയമാക്കും.



source http://www.sirajlive.com/2021/04/25/476714.html

Post a Comment

أحدث أقدم