ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ആദ്യമായി ‘കാസ്‌ട്രോ’ ഇതര നേതാവ്

മിഗ്വെല്‍ ഡയസ് കാനൽ (ഇടത്) റൗൾ കാസ്ട്രോയോടൊപ്പം

ഹവാന | ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തലവനായി മിഗ്വെല്‍ ഡയസ് കാനലിനെ നിയമിച്ചു. റൗള്‍ കാസ്‌ട്രോയുടെ പിന്‍ഗാമിയായാണ് ഇദ്ദേഹം പാര്‍ട്ടിയുടെ ഫസ്റ്റ് സെക്രട്ടറിയാകുന്നത്. ഇതാദ്യമായാണ് ‘കാസ്‌ട്രോ’ അല്ലാത്തൊരാള്‍ ഈ പദവിയിലെത്തുന്നത്.

2018ല്‍ റൗള്‍ കാസ്‌ട്രോയുടെ പിന്‍ഗാമിയായി ക്യൂബന്‍ പ്രസിഡന്റായ ഡയസ് കാനല്‍ തന്നെ പാര്‍ട്ടി മേധാവിയാകുമെന്ന് ഉറപ്പായിരുന്നു. 1959ല്‍ വിപ്ലവത്തിലൂടെ ക്യൂബയുടെ അധികാരത്തിലെത്തിയപ്പോള്‍ നായകന്‍ ഫിദല്‍ കാസ്‌ട്രോ ആയിരുന്നു. പിന്നീട് സഹോദരന്‍ റൗള്‍ കാസ്‌ട്രോയായി.

കാസ്‌ട്രോമാരുടെ അടുത്ത അനുയായിയും സാമ്പത്തിക മാതൃക പിന്‍പറ്റുന്നയാളുമാണ് ഡയസ് കാനല്‍. 60കാരനാണ് അദ്ദേഹം. 2011ലാണ് ഫിദല്‍ കാസ്‌ട്രോയില്‍ നിന്ന് ഫസ്റ്റ് സെക്രട്ടറി സ്ഥാനത്തേക്ക് റൗള്‍ കാസ്‌ട്രോയെത്തുന്നത്.



source http://www.sirajlive.com/2021/04/20/476031.html

Post a Comment

أحدث أقدم