
ഓക്സിജന് കോണ്‍സെന്‍ട്രേറ്റര്‍, കാനിസ്റ്റര്‍, ഫില്ലിംഗ് സംവിധാനങ്ങള്‍, സ്റ്റോറേജ് ടാങ്കുകള്‍, പ്രഷര്‍ സ്വിംഗ് അബ്‌സോര്‍പ്ഷന്‍ ആന്‍ഡ് വാക്വം പ്രഷര്‍ സ്വിംഗ് അബ്‌സോര്‍പ്ഷണ്‍ പ്ലാന്റുകള്‍, ക്രയോജനിക് ഓക്‌സിജന്‍ എയര്‍ സെപ്പറേഷന്‍ യൂണിറ്റുകള്‍, ഓക്‌സിജനായുള്ള ക്രയോജനിക് റോഡ് ട്രാന്‍സ്‌പോര്‍ട്ട് ടാങ്കുകള്‍, വെന്റിലേറ്ററുകള്‍ തുടങ്ങിയവ ഉള്‍പ്പെടെ ഓക്‌സിജന്റെ മെഡിക്കല്‍ ഉപയോഗവുമായി ബന്ധപ്പെട്ട എല്ലാ ഉത്പന്നങ്ങളുടെയും ഇറക്കുമതിയില്‍ അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടിയും ആരോഗ്യ സെസും ഒഴിവാക്കുവാനാണ് തീരുമാനിച്ചത്. കോവിഡ് വാക്‌സിനുകളെയും അടിസ്ഥാന ഇറക്കുമതി തീരുവയില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനമായി.
വീട്ടിലും ആശുപത്രികളിലും രോഗിപരിചരണത്തിന് ആവശ്യമായ മെഡിക്കല്‍ ഗ്രേഡ് ഓക്‌സിജന്റെ വിതരണവും ഉപകരണങ്ങളും ഉടനടി വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകത യോഗത്തില്‍ പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.
ഓക്‌സിജന് , മെഡിക്കല്‍ വിതരണലഭ്യത വര്‍ധിപ്പിക്കുന്നതിന് എല്ലാ മന്ത്രാലയങ്ങളും വകുപ്പുകളും യോജിച്ച് പ്രവര്‍ത്തിക്കണമെന്ന് പറഞ്ഞ പ്രധാനമന്ത്രി ഓക്‌സിജന്‍ ഉപകരണങ്ങളുടെ ഇറക്കുമതി വേഗത്തിലാക്കേണ്ടതുണ്ടെന്നും നിര്‍ദേശിച്ചു.
ഇത്തരം ഉപകരണങ്ങള്‍ക്കെല്ലാം തടസ്സമില്ലാത്തതും വേഗത്തിലുള്ളതുമായ കസ്റ്റം ക്ലിയറന്‍സ് ഉറപ്പാക്കാന്‍ പ്രധാനമന്ത്രി റവന്യൂ വകുപ്പിന് നിര്‍ദേശം നല്‍കി. ഇവയുടെ കസ്റ്റംസ് ക്ലിയറന്‍സുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈാര്യം ചെയ്യാന്‍ കസ്റ്റംസ് വകുപ്പിലെ ജോയിന്റ് സെക്രട്ടറി ഗൗരവ് മസല്‍ദാനെ നോഡല്‍ ഓഫീസറായി റവന്യൂ വകുപ്പ് നാമനിര്‍ദ്ദേശം ചെയ്തു.
ഓക്‌സിജന്‍, മെഡിക്കല്‍ വിതരണങ്ങള്‍ മെച്ചപ്പെടുത്തുവാന്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേന്ദ്രം ധാരാളം നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് വിമാനങ്ങള്‍ സിംഗപ്പൂരില്‍ നിന്ന് ക്രയോജനിക് ഓക്‌സിജന്‍ ടാങ്കുകള്‍ കൊണ്ടുവരുന്നുണ്ട്.
ധനകാര്യ മന്ത്രി, വാണിജ്യ വ്യവസായ മന്ത്രി, ആരോഗ്യമന്ത്രി, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല് സെക്രട്ടറി, നീതി ആയോഗ് അംഗം, എയിംസ് ഡയറക്ടര് ഡോ. രണ്‍ദീപ് ഗുലേരിയ, റവന്യൂ, ആരോഗ്യം, ഡിപിഐഐടി വകുപ്പ് സെക്രട്ടറിമാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
source http://www.sirajlive.com/2021/04/24/476616.html
إرسال تعليق