ധര്‍മ്മടത്ത് മുഖ്യമന്ത്രിയുടെ റോഡ് ഷോ തുടരുന്നു; അനുഗമിച്ച് മുതിര്‍ന്ന നേതാക്കളും താരങ്ങളും

കണ്ണൂര്‍ |  നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച പരസ്യപ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രമിരിക്കെ ധര്‍മടം മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ പുരോഗമിക്കുന്നു. ചലച്ചിത്ര താരങ്ങളായ ഹരിശ്രീ അശോകനും, ഇന്ദ്രന്‍സും അടക്കമുള്ള താരങ്ങള്‍ റോഡ് ഷോയില്‍ പങ്കാളികളാണ്

പെരളശേരി ക്ഷേത്രം മുതല്‍ മൂന്നാംപാലം വരെയാണ് ആദ്യ ഘട്ടത്തില്‍ റോഡ്ഷോ. എട്ട് കേന്ദ്രങ്ങളിലായാണ് റോഡ്ഷോ ക്രമീകരിച്ചിരിക്കുന്നത്. മൂന്ന് മണിക്കൂര്‍ നീണ്ട് നില്‍ക്കുന്ന റോഡ് ഷോ വൈകീട്ട് 6.30ന് മുഖ്യമന്ത്രിയുടെ സ്വദേശമായ പിണറായിയില്‍ സമാപിക്കും.തുറന്ന ജീപ്പിലാണ് മുഖ്യമന്ത്രി റോഡ് ഷോയില്‍ പങ്കെടുക്കുന്നത്. മുഖ്യമന്ത്രിക്കൊപ്പം മുതിര്‍ന്ന നേതാക്കളും പങ്കെടുക്കുന്നുണ്ട്.



source http://www.sirajlive.com/2021/04/04/474146.html

Post a Comment

Previous Post Next Post