ഇന്നും മൂന്ന് ലക്ഷം കടന്ന് കൊവിഡ്; രാജ്യത്തെ പിടിമുറുക്കി രണ്ടാം തരംഗം

ന്യൂഡല്‍ഹി | രണ്ടാം കൊവിഡ് തരംഗം രാജ്യത്ത് പിടിമുറുക്കിയെന്ന് വ്യക്തമാക്കി ഇന്നും പ്രതിദിന കൊവിഡ് കണക്ക് മൂന്ന് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,32,730 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 2263 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 1,93,279 പേര്‍ക്ക് രോഗം ഭേദമായി. 84.46 ശതമാനമാണ് രോഗമുക്തി നിരക്ക്. 24,28,616 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.

രാജ്യത്ത് മൊത്തം കൊവിഡ് ബാധിച്ചവരുടെ 1,62,63,695 ആയി ഉയര്‍ന്നു. 1,36,48,159 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. മരണ സംഖ്യ 1,86,920 ആയി ഉയര്‍ന്നു.

13,54,78,420 പേര്‍ ഇതിനകം കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. ഇന്നലെ മാത്രം 31,47,782 പേര്‍ രാജ്യത്ത് വാക്‌സിന്‍ സ്വീകരിച്ചു.



source http://www.sirajlive.com/2021/04/23/476474.html

Post a Comment

أحدث أقدم