
അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് മുഖ്യമന്ത്രി വോട്ട് ചെയ്തതെന്നും കൊവിഡ് ബാധിതനായ അദ്ദേഹം ആറാം നാള്‍ തന്നെ ആശുപത്രി വിട്ടെന്നും മുരളീധരന്‍ നേരത്തെ ആരോപിച്ചിരുന്നു. സ്വന്തം കാര്യത്തില്‍ പ്രോട്ടോക്കോള്‍ ബാധകമല്ലേയെന്നും കാരണവര്‍ക്ക് എവിടെയുമാകാം എന്ന തരത്തിലാണ് മുഖ്യമന്ത്രി പെരുമാറുന്നതെന്നും മുരളീധരന്‍ പറഞ്ഞു.
മുഖ്യമന്ത്രിക്ക് നാലാം തീയതി രോഗ ലക്ഷണങ്ങളുണ്ടായിരുന്നെങ്കില്‍ അന്ന് നടത്തിയ റോഡ്‌ഷോ മാനദണ്ഡങ്ങളുടെ ലംഘനമല്ലേയെന്നും കേന്ദ്രമന്ത്രി ചോദിച്ചു. കൊവിഡ് പോസിറ്റീവായ വ്യക്തിക്ക് പത്താം നാളാണ് വീണ്ടും പരിശോധന നടത്തേണ്ടത്. എന്നാല്‍, മുഖ്യമന്ത്രി നേരത്തെ പരിശോധന നടത്തി യെന്നും ആശുപത്രി വിടുകയാണ് ചെയ്തതെന്നും മുരളീധരന്‍ പറഞ്ഞു.
source http://www.sirajlive.com/2021/04/15/475483.html
Post a Comment