ലാവ്ലിൻ കേസ് നാളെ പരിഗണിക്കരുതെന്ന് സുപ്രീം കോടതിയിൽ ഹരജി

ന്യൂഡൽഹി | എസ് എൻ സി ലാവ്‌ലിൻ കേസ് നാളെ പരിഗണിക്കരുതെന്ന് സുപ്രീം കോടതിയിൽ അപേക്ഷ നൽകി ഹൈക്കോടതി കുറ്റവിമുക്തനാക്കിയ എ ഫ്രാൻസിസ്. കേസിൽ ചില പ്രധാന രേഖകൾ കൂടി നൽകാനുണ്ടെന്ന് കാണിച്ചാണ് അപേക്ഷ സമർപ്പിച്ചത്.

രേഖകൾ നൽകാനുള്ളതിനാൽ കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നാണ് അപേക്ഷയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അപേക്ഷ നാളെ സുപ്രീം കോടതി. പരിഗണിക്കും.

നേരത്തേ പലതവണ മാറ്റിവെച്ച കേസ് ഏപ്രിൽ ആറിലേക്കായിരുന്നു സുപ്രീം കോടതി മാറ്റിവെച്ചത്. കേരളത്തിലെ വോട്ടെടുപ്പ് ദിവസമാണ് ഹരജിയും കേസും പരിഗണിക്കുന്നത്.



source http://www.sirajlive.com/2021/04/05/474243.html

Post a Comment

أحدث أقدم