പ്രധാനമന്ത്രി കൊവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് കുത്തിവെപ്പെടുത്തു

ന്യൂഡല്‍ഹി |പ്രധാനമന്ത്രി നരേന്ദ്രമോദി കൊവിഡ് വാക്സിന്റെ രണ്ടാംഡോസ് സ്വീകരിച്ചു. ഡല്‍ഹി എയിംസ് ആശുപത്രിയിലെത്തിയാണ് മോദി വാക്സിനെടുത്തത്. മാര്‍ച്ച് ഒന്നിനാണ് പ്രധാനമന്ത്രി കോവാക്സിന്റെ ആദ്യ ഡോസ് കുത്തിവെപ്പെടുക്കുന്നത്.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ട സുപ്രധാനമായ തീരുമാനങ്ങള്‍ ഇന്നുണ്ടായേക്കുമെന്നാണ് കരുതുന്നത്.



source http://www.sirajlive.com/2021/04/08/474579.html

Post a Comment

أحدث أقدم