രാജ്യത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു; പ്രതിദിന കേസ് ആദ്യമായി ലക്ഷം കടന്നു

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു. ഇതാദ്യമായി പ്രതിദിന കേസുകള്‍ ഒരു ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കുള്ളില്‍ 1,03,558 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 1,25,89,067 ആയി ഉയര്‍ന്നു. തുടര്‍ച്ചയായ 26-ാം ദിവസമാണ് രാജ്യത്ത് കോവിഡ് കേസുകളില്‍ വര്‍ധനവ് രേഖപ്പെടുത്തുന്നത്.

1,16,82,136 പേര്‍ രോഗമുക്തി നേടി. നിലവില്‍ 7,41,830 പേരാണ് ചികിത്സയിലുള്ളത്. 478 പേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 1,65,101 ആയി.

മഹാരാഷ്ട്ര, കര്‍ണാടക, ഛത്തീസ്ഗഢ്, ഡല്‍ഹി, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, പഞ്ചാബ്, മധ്യപ്രദേശ് എന്നീ എട്ട് സംസ്ഥാനങ്ങളിലാണ് വന്‍തോതില്‍ കേസുകള്‍ ഉയരുന്നത്.

രാജ്യത്ത് ഇതുവരെ 7,91,05,163 പേര്‍ക്ക് കോവിഡ്-19 വാക്സിന്‍ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.



source http://www.sirajlive.com/2021/04/05/474198.html

Post a Comment

Previous Post Next Post