പാലായില്‍ വിദ്യാര്‍ഥിനിയെ വെട്ടിപ്പരുക്കേല്‍പ്പിച്ച ഓട്ടോ ഡ്രൈവര്‍ പിടിയില്‍

കോട്ടയം | പരീക്ഷ എഴുതാന്‍ പോകവെ വിദ്യാര്‍ഥിനിയെ ഗുരുതരമായി വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. പാല സ്വദേശി ടിന്റു മരിയ ജോണിനെ(26) തലക്ക് മാരകായുധം ഉപയോഗിച്ച് വെട്ടി പരുക്കേല്‍പ്പിച്ച കടപ്പാട്ടൂര്‍ സ്വദേശി സന്തോഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാളുടെ ഓട്ടോയിലാണ് ടിന്റു സ്ഥിരമായി സഞ്ചരിച്ചിരുന്നത്. ഇന്നലെ പുലര്‍ച്ചെയായിരുന്നു പാലാ സ്വദേശി ടിന്റു മരിയ ജോണിന് നേരെ ആക്രമണമുണ്ടായത്. എറണാകുളത്തേക്ക് പരീക്ഷ എഴുതാന്‍ പോവാന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയ ടിന്റുവിന് വീടിന് സമീപത്ത് വെച്ചാണ് വെട്ടേറ്റത്. പെണ്‍കുട്ടി അപകട നില തരണം ചെയ്തു.ആക്രമണത്തിന് പിന്നിലെ പ്രകോപനമെന്തെന്ന് വ്യക്തമല്ല



source http://www.sirajlive.com/2021/04/08/474599.html

Post a Comment

Previous Post Next Post