മഞ്ചേരി | ‘റമളാൻ ആത്മ വിചാരത്തിന്റെ മാസം’ എന്ന ശീർഷകത്തിൽ എസ് എസ് എഫ് റമസാൻ കാമ്പയിന്റെ ഭാഗമായി കാമ്പസ് ഇഫ്താറുകൾക്ക് മലപ്പുറം ഈസ്റ്റ് ജില്ലയിൽ തുടക്കമായി. മഞ്ചേരി ഗവ. മെഡിക്കൽ കോളജിൽ ജില്ലാ ജന. സെക്രട്ടറി കെ തജ്‌മൽ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ടി എം ശുഹൈബ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി പി ഉസാമത്ത്, കോളജ് യൂണിയൻ ചെയർമാൻ അഭിമന്യു, പി സി സൈഫുദ്ധീൻ, ജസീൽ പി, മുഹമ്മദ് യാസീൻ, മുനീർ ശഹീദ്, ഫാരിസ് സംബന്ധിച്ചു.
source http://www.sirajlive.com/2021/04/19/475944.html
Post a Comment