
കേസില്‍ സജയ് ദത്തിനെകൂടാതെ മറ്റ് നാല് പ്രതികള്‍കൂടിയുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇവരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരേയും ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തില്‍ പങ്കില്ലെന്നാണ് ബി ജെ പിയും ആര്‍ എസ് എസും പറയുന്നത്. എന്നാല്‍ സജയ് ദത്ത് ആര്‍ എസ് എസ് ശാഖയില്‍ പരിശീലനം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
കൊലപ്പെട്ട അഭിമന്യൂവിന് ഒപ്പമുണ്ടായിരുന്ന കാശിയുടേയും ആദര്‍ശിന്റേയും മൊഴി നിര്‍ണായകമാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ രണ്ട് തവണ സജയ്യുടെ നേതൃത്വത്തിലുള്ള ആര്‍ സ് എസ്, ബി ജെ പി പ്രവര്‍ത്തകര്‍ തങ്ങളുടെ വീട് ആക്രമിച്ചിട്ടുണ്ടെന്ന് അഭിമന്യുവിന്റെ അച്ഛന്‍ അമ്പിളി കുമാര്‍ വെളിപ്പെടുത്തിയിരുന്നു.
source http://www.sirajlive.com/2021/04/16/475580.html
إرسال تعليق