ചരിത്രം സാക്ഷി! വരേണ്യവർഗത്തിനും അവരുടെ വിനീത വിധേയർക്കും മുന്നിൽ സാഷ്ടാംഗം ചെയ്യാൻ തയ്യാറല്ലാത്തവർ എക്കാലത്തും “അപകടകാരികളെ”ന്ന് മഅ്ദനി

ബെംഗളൂരു | വരേണ്യവർഗത്തിനും അവരുടെ വിനീത വിധേയർക്കും മുന്നിൽ സാഷ്ടാംഗം ചെയ്യാൻ തയ്യാറല്ലാത്തവർ എക്കാലത്തും “അപകടകാരികൾ” ആയിരുന്നുവെന്നും അതിന് ചരിത്രം സാക്ഷിയെന്നും പി ഡി പി നേതാവ് അബ്ദുൽ നാസർ മഅ്ദനി. ബംഗളൂരു സ്‌ഫോടനക്കേസിലെ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി മഅ്ദ​നി സമർപ്പിച്ച ഹരജി പരിഗണിച്ചപ്പോൾ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്  എസ് എ ബോബ്ദെ, മഅ്ദനി അപകടകാരിയായ മനുഷ്യനാണെന്ന് ഇന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇതിനുള്ള മറുപടിയായാണ് മഅ്ദനി ഇക്കാര്യം ഫേസ്ബുക്കിൽ കുറിച്ചത്.

മർദകർക്ക് മർദിതന് നൽകാൻ കഴിയുന്ന ഏറ്റവും വലിയ ശിക്ഷ ഒരു തൂക്കുമരം മാത്രമാണെന്നും വിശ്വാസി അത് പുഞ്ചിരിയോടെ സ്വീകരിക്കുക തന്നെ ചെയ്യുമെന്നും അതിനും ചരിത്രം സാക്ഷി തന്നെയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

നീണ്ട ആറു വർഷം കഴിഞ്ഞും വാദം കേൾക്കൽ പൂർത്തിയായില്ലെന്നത്​ മുൻനിർത്തിയാണ്​ ജാമ്യ വ്യവസ്​ഥയിൽ മഅ്​ദനി ഇളവ്​ ആവശ്യപ്പെട്ടത്​.

ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപത്തിൽ:
വരേണ്യവർഗത്തിനും അവരുടെ വിനീത വിധേയർക്കും മുന്നിൽ സാഷ്ടാംഗം ചെയ്യാൻ തയ്യാറല്ലാത്തവർ എക്കാലത്തും “അപകടകാരികൾ” ആയിരുന്നു.
ചരിത്രം സാക്ഷി!!!
മർദകർക്ക് മർദിതന് നൽകാൻ കഴിയുന്ന ഏറ്റവും വലിയ ശിക്ഷ ഒരു തൂക്കുമരം മാത്രം ആണ്…
വിശ്വാസി അത് പുഞ്ചിരിയോടെ സ്വീകരിക്കുക തന്നെ ചെയ്യും. അതിനും ചരിത്രം സാക്ഷി തന്നെയാണ്!!!



source http://www.sirajlive.com/2021/04/05/474253.html

Post a Comment

أحدث أقدم