
എൽ ആൻഡ് ടി കമ്പനിയിലെ ജീവനക്കാരായ മൂന്ന് പേരും ബുധനാഴ്ച രാവിലെ ഒമ്പതിന് ഓഫീസിൽ നിന്നും ജോലി സ്ഥലത്തേക്ക് പോകുമ്പോൾ ഇടവഴിയിൽ നിന്നും പ്രധാന റോഡിലേക്ക് പ്രവേശിക്കുകയായിരുന്ന ഇബ്രാഹിം ഓടിച്ച വാഹനത്തിൽ അബുദാബി ഭാഗത്ത് നിന്നും വന്ന അറബ് വംശജർ സഞ്ചരിച്ചിരുന്ന ലാൻഡ്ക്രൂയിസർ വാഹനം ഇടിച്ചായിരുന്നു അപകടം. മരിച്ച മറ്റു 2 പേർ അറബ് വംശജരാണെന്നാണ് വിവരം.
അബുദാബി ബദാസായിദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നിയമ നടപടികൾ പൂർത്തിയാക്കി സംസ്കരിക്കും. ഷഹറാബിയാണ് മരിച്ച ഇബ്രാഹിമിന്റെ ഭാര്യ. മൂന്ന് മക്കളുണ്ട്.
source http://www.sirajlive.com/2021/04/23/476446.html
Post a Comment