
പൊതുജനങ്ങളോ മാധ്യമങ്ങളോ ദുബെയുടെ കുടുംബമോ തെളിവുമായി രംഗത്തുവന്നില്ലെന്ന് കമ്മീഷന്‍ കുറ്റപ്പെടുത്തി. ജൂലൈയിലാണ് വികാസ് ദുബെയെയും അഞ്ച് കൂട്ടാളികളെയും പോലീസ് ഏറ്റുമുട്ടലിലൂടെ വധിച്ചത്. ഇയാളുടെ നേതൃത്വത്തില്‍ നടത്തിയ ആക്രമണത്തില്‍ എട്ട് പോലീസുകാര്‍ കൊല്ലപ്പെട്ട് ദിവസങ്ങള്‍ക്കകമായിരുന്നു ഇത്.
പോലീസ് അകമ്പടിയില്‍ ഉത്തര്‍ പ്രദേശിലേക്ക് കൊണ്ടുവരുമ്പോഴാണ് വെടിവെപ്പുണ്ടായത്. ദുബെയെ കൊണ്ടുവരികയായിരുന്ന കാര്‍ അപകടത്തില്‍ പെട്ടപ്പോള്‍ പോലീസുകാരന്റെ തോക്ക് തട്ടിപ്പറിച്ച് ദുബെ രക്ഷപ്പെടാന്‍ ശ്രമിക്കുകയും വെടിവെക്കുകയായിരുന്നുവെന്നാണ് പോലീസ് ഭാഷ്യം. എന്നാൽ, വ്യാജ ഏറ്റുമുട്ടലാണെന്ന് പരക്കെ ആക്ഷേപമുണ്ട്.
source http://www.sirajlive.com/2021/04/21/476191.html
إرسال تعليق