അഞ്ച് സീറ്റുകള്‍ വരെ ഉറപ്പിച്ച് പറഞ്ഞ് ബി ജെ പി

തിരുവനന്തപുരം | നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ ഡി എയുടെ വോട്ട് വിഹിതം വലിയ തോതില്‍ ഉയരുമെന്നും ചുരുങ്ങിയത് അഞ്ച് സീറ്റെങ്കിലും നേടുമെന്നും അവകാശപ്പെട്ട് ബി ജെ പി നേതൃത്വം. വോട്ടിംഗിന് ശേഷമുള്ള നേതാക്കളുടെ പ്രാഥമിക വലിയിരുത്തലാണിത്. കഴിഞ്ഞ തവണത്തേതിന് പോലെ നേമം ഇത്തവണയും നിലനിര്‍ത്തും. നേമത്ത് പൊതുവെ പോളിംഗ് കുറഞ്ഞെങ്കിലും ബി ജെ പി, ആര്‍ എസ് എസ് വോട്ടുകള്‍ കൃത്യമായി പോള്‍ ചെയ്‌തെന്ന് ബി ജെ പി അവകാശപ്പെടുന്നു. ന്യൂനപക്ഷ വോട്ടുകള്‍ യു ഡി എഫിനും എല്‍ ഡി എഫിനുമായി ചിതറിപ്പോയെന്നും ഇവര്‍ പറയുന്നു.

കഴിഞ്ഞ തവണത്തേതില്‍ നിന്ന് പുറമെ കഴക്കൂട്ടം, പാലക്കാട്, മലമ്പുഴ, മഞ്ചേശ്വരം മണ്ഡലങ്ങളിലാണ് ബി ജെ പി വിജയം അവകാശപ്പെടുന്നത്. മഞ്ചേശ്വരത്ത് കെ സുരേ്‌നദ്രന്റെ വിജയം ഉറപ്പാണെന്ന് ഇവര്‍ പറയുന്നു. വോട്ട് ശതമാനത്തില്‍ കാര്യമായ വര്‍ധന പ്രതീക്ഷിക്കുന്ന ബി ജെ പി, എല്‍ ഡി എഫ് യു ഡി എഫ് മുന്നണികള്‍ക്ക് വെല്ലുവിളി ഉയര്‍ത്താനാകുന്ന ശക്തിയായി എന്‍ ഡി എ മാറിയെന്നും വിലയിരുത്തുന്നു. എന്‍ ഡി എക്ക് ബൂത്തടിസ്ഥാനത്തില്‍ ലഭിച്ച വോട്ടുകള്‍ സംബന്ധിച്ച കണക്കുകള്‍ ഇന്നും നാളെയുമായെ ലഭിക്കുകയുള്ളൂവെങ്കിലും വോട്ട് ശതമാനം വര്‍ധിപ്പിക്കാനായെന്ന് തന്നെയാണ് ബി ജെ പി നേതൃത്വത്തിന്റെ വിലയിരുത്തല്‍.

 



source http://www.sirajlive.com/2021/04/07/474465.html

Post a Comment

أحدث أقدم