ഇരു മുന്നണികള്‍ക്കും ഭൂരിഭക്ഷം ലഭിക്കില്ല: കെ സുരേന്ദ്രന്‍

കോഴിക്കോട് |  തിരഞ്ഞെടുപ്പില്‍ പ്രമുഖ രണ്ട് മുന്നണികള്‍ക്കും തനിച്ച് ഭരിക്കാന്‍ കഴിയില്ലെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. 35 സീറ്റ് കിട്ടിയാല്‍ ബി ജെ പി കേരളം ഭരിക്കും. ഇത്തവണ ഇരു മുന്നണികള്‍ക്കും തിരഞ്ഞെടുപ്പില്‍ തകര്‍ച്ച നേരിടും. മൂന്നാം ബദലിനായി കേരളത്തിലെ വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ബാലുശ്ശേരി മണ്ഡലത്തിലെ മൊടക്കല്ലൂര്‍ എ യു പി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മഞ്ചേശ്വരത്ത് മുന്നണികള്‍ക്ക് ആശയ പാപ്പരത്തം ആണ്. എല്‍ ഡി എഫ് സഹായിച്ചാലും യു ഡി എഫിന് മഞ്ചേശ്വരത്ത് ജയിക്കാനാവില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

 

 



source http://www.sirajlive.com/2021/04/06/474298.html

Post a Comment

Previous Post Next Post