മന്‍സൂര്‍ വധം: സിപിഎം പ്രവര്‍ത്തകന്റെ അറസ്റ്റ് രേഖപ്പെടുത്തി; അക്രമ സംഭവങ്ങളില്‍ ലീഗ് പ്രവര്‍ത്തകരും പിടിയില്‍

കൊല്ലപ്പെട്ട മന്‍സൂര്‍

കണ്ണൂര്‍ | പാനൂരില്‍ സുന്നി പ്രവര്‍ത്തകനായ മന്‍സൂര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കസ്റ്റഡിയിലുള്ള സിപിഎം പ്രാദേശിക പ്രവര്‍ത്തകന്‍ ഷിനോസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മന്‍സൂറിന്റെ അയല്‍വാസികൂടിയായ ഷിനോസിനെ അല്‍പ സമയത്തിനകം കോടതിയില്‍ ഹാജരാക്കും.

കൊലപാതകവുമായി ബന്ധപ്പെട്ട് ഷിനോസിനെ ഇന്നലെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കേസിലെ മറ്റ് പ്രതികള്‍ക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. അതേ സമയ വിലാപയാത്രക്കിടെ സിപിഎം ഓഫീസുകളും മറ്റും ആക്രമിച്ച സംഭവത്തില്‍ പത്ത് ലീഗ് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. 20 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

മന്‍സൂറിന്റെ സഹോദരന്‍ മുഹ്സിനെ ലക്ഷ്യമിട്ടാണ് അക്രമി സംഘം എത്തിയതെന്ന് ഷിനോസ് പോലീസിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായാണ് മുഹ്സിന്റെ സഹോദരന്‍ മന്‍സൂര്‍ സംഭവ സ്ഥലത്തേക്ക് എത്തിയത്. ബോംബ് എറിഞ്ഞ് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു അക്രമി സംഘത്തിന്റെ ലക്ഷ്യമെന്നും ഷിനോസ് മൊഴി നല്‍കിയിട്ടുണ്ട്.



source http://www.sirajlive.com/2021/04/08/474592.html

Post a Comment

أحدث أقدم