ഭരണം നേടും; കേവല ഭൂരിഭക്ഷം ഉറപ്പെന്ന് യു ഡി എഫ്

തിരുവനന്തപുരം തിരഞ്ഞെടുപ്പ് പോളിംഗ് മുന്നണിക്ക് അനുകൂലമാണെന്നും സംസ്ഥാനത്ത് അധികാരം പിടിക്കുമെന്നും ഉറപ്പിച്ച് പറഞ്ഞ് യു ഡി എഫ്. മുന്നണിക്ക് അനുകൂലമായ നിശബ്ദ തംരഗമുണ്ടായി. തിരഞ്ഞെടുപ്പ് ദിവസം ശബരിമല ചര്‍ച്ചയായതും മുന്നണിക്ക് ഗുണം ചെയ്തു. കേവല ഭൂരിഭക്ഷത്തിനാണെങ്കിലും അധാകരം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് യു ഡി എഫ് നേതാക്കള്‍ പറഞ്ഞു. 75 മുതല്‍ 90 സീറ്റുവരെ നേടുമെന്നാണ് നേതാക്കള്‍ പറയുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ നിന്ന് വിഭിന്നമായി ന്യൂനപക്ഷ വിഭാഗങ്ങള്‍ മുന്നണിയോട് കൂടുതല്‍ അടുത്തതായും യു ഡി എഫ് നേതാക്കള്‍ പറയുന്നു.

സര്‍ക്കാറിനെതിരായി പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ ജനങ്ങള്‍ മുഖവിലക്ക് എടുത്തു. സ്ഥാനാര്‍ഥികളുടെ വ്യക്തിപ്രഭാവവും യുവസാന്നിധ്യവും വിജയത്തിന്റെ മാറ്റു കൂടാന്‍ കാരണമായി. അവസാന മണിക്കൂറിലെ വോട്ടിംഗില്‍ ഉണ്ടായ മന്ദത ആശങ്ക സൃഷ്ടിക്കുമ്പോഴും എന്‍ എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ തുടങ്ങിവെച്ച ശബരിമല ചര്‍ച്ചയില്‍ വലിയ പ്രതീക്ഷയാണ് യു ഡി എഫ് നേതാക്കള്‍ പങ്കുവെക്കുന്നത്.

സിറ്റിംഗ് മണ്ഡലങ്ങളില്‍ ചിലത് നഷ്ടമാകുമെന്ന് നേതൃത്വം പ്രാഥമികമായി വിലയിരുത്തിയിട്ടുണ്ട്. അതേസമയം, കഴിഞ്ഞ തവണ നാല് സീറ്റുകളില്‍ ഒതുങ്ങിയ തിരുവനന്തപുരത്തും തുടച്ചു നീക്കപ്പെട്ട കൊല്ലത്തും ഉള്‍പ്പെടെ കൂടുതല്‍ സീറ്റുകള്‍ പിടിച്ചെടുത്ത് നില മെച്ചപ്പെടുത്താന്‍ ആകുമെന്ന് നേതൃത്വം അവകാശപ്പെടുന്നത്.



source http://www.sirajlive.com/2021/04/07/474461.html

Post a Comment

أحدث أقدم