കണ്ണൂര്‍ | പാനൂര്‍ മന്‍സൂര്‍ വധക്കേസിലെ രണ്ടാം പ്രതി രതീഷിന്റെ മരണത്തില്‍ ദൂരുഹതയുള്ളതായി റിപ്പോര്‍ട്ടുകള്‍. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റതായി കണ്ടെത്തിയിട്ടുണ്ട്. തെളിവ് നശിപ്പിക്കാന്‍ രതീഷിനെ കൊന്ന് കെട്ടിത്തൂക്കിയതാകാമെന്ന സംശയത്തിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ രതീഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ കശുമാവിന്‍ തോട്ടത്തില്‍ വടകര റൂറല്‍ എസ് പി പരിശോധന നടത്തി. വിശദ പരിശോധനക്കായി മന്‍സൂര്‍ വധക്കേസ് അന്വേഷിക്കുന്ന സംഘം ഉടന്‍ ചെക്ക്യാട് എത്തും.
പ്രതിയുടെ ആത്മഹത്യക്ക് പിന്നില്‍ ദുരൂഹത ഉള്ളതായി യുഡിഎഫ് നേരത്തെ ആരോപിച്ചിരുന്നു.
source http://www.sirajlive.com/2021/04/11/474851.html
Post a Comment