ജ്ഞാനപീഠ ജേതാവ് ശങ്ക ഘോഷ് കൊവിഡ് ബാധിച്ച് മരിച്ചു

കൊല്‍ക്കത്ത | ജ്ഞാനപീഠ ജേതാവും പ്രമുഖ ബംഗാളി എഴുത്തുകാരനുമായ ശങ്ക ഘോഷ് (89) കൊവിഡ് ബാധിച്ച് മരിച്ചു. ബുധനാഴ്ച സ്വവസതിയിലായിരുന്നു അന്ത്യം.ഏപ്രില്‍ 14ന് കൊവിഡ് സ്ഥിരീകരിച്ച ശേഷം വീട്ടില്‍ സ്വയംനിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.

രബീന്ദ്രനാഥ ടാഗോറിനും ജിബാനാനന്ദ ദാസിനും ശേഷം ബംഗാളി കവിതയുടെ മുഖമായിരുന്നു ശങ്ക ഘോഷ്. ബംഗാളി കവിതയുടെ ഭാവുകത്വത്തെ നവീകരിച്ച കവികളില്‍ ഒരാള്‍കൂടിയായിരുന്നു അദ്ദേഹം . പൊതുജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ കക്ഷിരാഷ്ട്രീയ താത്പര്യങ്ങളൊന്നുമില്ലാതെ ശക്തമായ നിലപാടുകള്‍ സ്വീകരിച്ചതും അദ്ദേഹത്തെ ഏറെ ശ്രദ്ധേയനാക്കി.

ജ്ഞാനപീഠം, കേന്ദ്ര സാഹിത്യ പുരസ്‌കാരം, സരസ്വതീസമ്മാന്‍ തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്.



source http://www.sirajlive.com/2021/04/21/476247.html

Post a Comment

Previous Post Next Post