കെ എം ഷാജിയെ ഇന്ന് രാവിലെ പത്തിന് വിജിലന്‍സ് ചോദ്യം ചെയ്യും

കോഴിക്കോട് | അനധികത സ്വത്ത് സമ്പാദന കേസില്‍ നടത്തിയ റെയ്ഡിനിടെ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ ലീഗ് നേതാവ് കെ എം ഷാജി എം എല്‍ എയെ വിജിലന്‍സ് ചോദ്യം ചെയ്യും. രാവിലെ പത്തിന് കോഴിക്കോട് വിജിലന്‍സ് ആസ്ഥാനത്താണ് ചോദ്യം ചെയ്യല്‍. കണ്ണൂര്‍ അഴീക്കോട്ടെ വീട്ടില്‍ നിന്ന് വിജലന്‍സ് കണ്ടെടുത്ത ലക്ഷങ്ങള്‍ സംബന്ധിച്ച രേഖകള്‍ ഹാജരാക്കണമെന്ന് ഷാജിയോട് വിജിലന്‍സ് ആവശ്യപ്പെട്ടുണ്ട്. പണത്തിന്റെ ഉറവിടം ഏതെന്ന് ഷാജി ചോദ്യം ചെയ്യലില്‍ വ്യക്തമാക്കേണ്ടിവരും. കൂടാതെ ഷാജി നടത്തിയ 73ഓളം ഭൂമി ഇടപാടിന്റെ രേഖകള്‍ കോഴിക്കോട്ടെ വീട്ടില്‍ നിന്ന് വിജിലന്‍സ് കണ്ടെടുത്തിരുന്നു. ഇതിലും വ്യക്തമായ വിശദീകരണം നല്‍കേണ്ടിവരും. കൂടാതെ വിദേശ യാത്ര സംബന്ധിച്ചും വിശദീകരണം നല്‍കേണ്ടിവരും.

ഷാജിയുടെ അഴീക്കോട്ടെ വീട്ടിന്റെ കട്ടിലിന് അടിയിലെ രഹസ്യ അറയില്‍ നിന്നാണ് 50 ലക്ഷം കണ്ടെടുത്തതെന്ന് കഴിഞ്ഞ ദിവസം വിജിലന്‍സ് കോടതിയില്‍ പറഞ്ഞിരുന്നു. നോട്ടുകെട്ടുകളില്‍ പലതും മാറാല പിടിച്ച നിലയിലായിരുന്നെന്നും പണം കുറച്ചു കാലം മുമ്പ് തന്നെ സൂക്ഷിച്ചതാണെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചിരുന്നു.

 



source http://www.sirajlive.com/2021/04/16/475566.html

Post a Comment

Previous Post Next Post