രാജ്യം അതിതീവ്ര കൊവിഡ് വ്യാപനത്തില്‍

ന്യൂഡല്‍ഹി |  കൊവിഡിന്റെ രണ്ടാം വരവ് രാജ്യത്ത് വലിയ അപകടം സൃഷ്ടിക്കുമെന്ന് റിപ്പോര്‍ട്ട്. ജനിതമാറ്റം സംഭവിച്ച വൈറസ് റിപ്പോര്‍ട്ട് ചെയ്ത പല സംസ്ഥനങ്ങളിലും രോഗം അതിവേഗം പടരുകയാണ്. പ്രതിദിന കണക്ക് ഇന്ന് 75000ത്തിന് മുകളിലെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഏപ്രില്‍ മൂന്നാം വാരത്തോടെ രോഗവ്യാപനം തീവ്രമാകാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
മഹാരാഷ്ട്രയില്‍ മാത്രം കഴിഞ്ഞ 24 മണിക്കൂറിനിടെ 43000ത്തോളം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

പഞ്ചാബ്, ഗുജറാത്ത്, ഛത്തീസ്ഘട്ട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലും പ്രതിദിന രോഗബാധ നിരക്ക് ഉയരുന്നത് വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഹോളിആഘോഷം കഴിഞ്ഞതോടെ ഇന്ന് മുതല്‍ കൂടുതല്‍ ടെസ്റ്റുകളുണ്ടാകും. ഇതനുസരിച്ച് കേസുകള്‍ ഉയരും. കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് വലിയ രോഗവ്യാപനത്തിന് ഇടയാക്കിയേക്കുമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. കേസുകള്‍കൊപ്പം മരണവും കുത്തനെ കൂടുന്നുണ്ട്. രോഗവ്യാപനം രൂക്ഷമാകുന്ന സംസ്ഥാനങ്ങളില്‍ മൂന്നാം ഘട്ട വാക്‌സിനേഷന്‍ രണ്ടാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

 

 



source http://www.sirajlive.com/2021/04/02/473952.html

Post a Comment

Previous Post Next Post