മുഖ്യമന്ത്രിയെ ആശുപത്രിയില്‍ നിന്ന് വിട്ടതില്‍ പ്രോട്ടോക്കോള്‍ ലംഘനമില്ലെന്ന് കെ കെ ശൈലജ

കണ്ണൂര്‍ | കൊവിഡ് ബാധിതനായ മുഖ്യമന്ത്രിയെ ആശുപത്രിയില്‍ നിന്ന് വിട്ടയച്ചതില്‍ പ്രോട്ടോക്കോള്‍ ലംഘനം നടന്നതായുള്ള കേന്ദ്ര മന്ത്രി വി മുരളീധരന്റെ ആരോപണത്തിനെതിരെ സംസ്ഥാന ആരോഗ്യമന്ത്രി കെ കെ ശൈലജ. യാതൊരു വിധ പ്രോട്ടോക്കോള്‍ ലംഘനവും നടന്നിട്ടില്ലെന്നും വി മുരളീധരന്‍ പറയുന്നതിന്റെ അടിസ്ഥാനമെന്താണെന്ന് അറിയില്ലെന്നും ശൈലജ പറഞ്ഞു.

പരിശോധനയില്‍ പോസിറ്റിവായതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റിയത്. നെഗറ്റിവായതോടെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് അയക്കുകയായിരുന്നു. വീട്ടില്‍ സൗകര്യമുള്ളവരെ വീട്ടിലേക്ക് അയക്കാറുണ്ട്. വീട്ടിലും മുഖ്യമന്ത്രി ക്വാറന്റൈനിലാണെന്നും മന്ത്രി പറഞ്ഞു.



source http://www.sirajlive.com/2021/04/15/475461.html

Post a Comment

أحدث أقدم