സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് മോഹന്‍ എം ശാന്തനഗൗഡര്‍ അന്തരിച്ചു

ന്യൂഡല്‍ഹി | സുപ്രീംകോടതി സിറ്റിംഗ് ജഡ്ജിയും കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസുമായിരുന്ന ജസ്റ്റിസ് മോഹന്‍ എം ശാന്തനഗൗഡര്‍ അന്തരിച്ചു. അറുപത്തി രണ്ടു വയസ് ആയിരുന്നു. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം ഐ സി യുവിൽ ആയിരുന്നു. ക്യാന്‍സര്‍ ബാധിതനായ അദ്ദേഹത്തിന് അടുത്തിടെ വൈറല്‍ ന്യുമോണിയ ബാധിച്ചിരുന്നു. ശനിയാഴ്ച രാത്രിയോടെയാണ് അന്ത്യം. ശനിയാഴ്ച രാത്രി വരെ  ആരോഗ്യനില ഭേദപ്പെട്ട നിലയിൽ തുടരുകയായിരുന്നു. എന്നാൽ, അർദ്ധരാത്രി പന്ത്രണ്ടരയോടെ ആരോഗ്യനില വീണ്ടും വഷളാകുകയായിരുന്നു.

1958 മെയ് അഞ്ചിന് കര്‍ണാടകയില്‍ ജനിച്ച മോഹന്‍ എം ശാന്തനഗൗഡര്‍ 1980 സെപ്റ്റംബർ അഞ്ചിന് അഭിഭാഷകനായി എൻറോൾ ചെയ്തു. 2003 മെയ് 12 ന് കർണാടക ഹൈക്കോടതിയുടെ അഡീഷണൽ ജഡ്ജിയായി നിയമിതനായ അദ്ദേഹം 2004 സെപ്റ്റംബറിൽ കോടതിയിൽ സ്ഥിരം ജഡ്ജിയായി. പിന്നീട് അദ്ദേഹത്തെ കേരള ഹൈക്കോടതിയിലേക്ക് മാറ്റി, ഇവിടെ 2016 ഓഗസ്റ്റ് ഒന്നിന് ആക്ടിംഗ് ചീഫ് ജസ്റ്റിസായി ചുമതലയേറ്റു. 2016 സെപ്റ്റംബര്‍ 22 ന് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി.  2017 ഫെബ്രുവരി 17 ന് ആയിരുന്നു സുപ്രീം കോടതി ജഡ്ജി ആയി ഉയർത്തിയത്.



source http://www.sirajlive.com/2021/04/25/476690.html

Post a Comment

أحدث أقدم