പോളിംഗ് അല്‍പ്പസമയത്തിനകം; ചിലയിടത്ത് രാവിലെ മുതല്‍ വലിയ ക്യൂ

തിരുവനന്തപുരം | സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിംഗ് അല്‍പ്പസമയത്തിനകം ആരംഭിക്കും. മോക്ക് പോളിംഗ് ഭൂരിഭാഗം ബൂത്തുകളിലും പൂര്‍ത്തിയായി. ചിലയിടത്ത് യന്ത്രത്തകരാര്‍ കണ്ടെത്തി. ഇവ പരിഹരിച്ച് മോക്ക് പോളിംഗ് ഉടന്‍ പൂര്‍ത്തിയാക്കാനാണ് നീക്കം. കാസര്‍കോടും തൊടുപുഴയിലും വോട്ടിംഗ് യന്ത്രങ്ങളില്‍ തകരാര്‍ കണ്ടെത്തി. കോളിയടുക്കം ഗവ. യു.പി സ്‌കൂളില്‍ 33-ാം ബൂത്തിലാണ് വോട്ടിംഗ് യന്ത്രം തകരാറിലായത്. തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് യുപി സ്‌കൂളിലെ 107 നമ്പര്‍ ബൂത്തില്‍ വോട്ടിംഗ് യന്ത്രത്തിലും, പത്തനംതിട്ട മര്‍ത്തോമ സ്‌കൂളിലെ 213 ാം നമ്പര്‍ ബൂത്തില്‍ വോട്ടിംഗ് യന്ത്രത്തിനും തകരാര്‍ കണ്ടെത്തി.

വോട്ടിംഗ് യന്ത്രങ്ങളുടെ പ്രവര്‍ത്തന ക്ഷമത, സ്ഥാനാര്‍ഥികളുടെ ഏജന്റുമാരുടെ പ്രവേശനം, എന്നിവ പരിശോധിക്കാനായിരുന്നു മോക്ക് പോളിംഗ്. മോക്ക് പോളിംഗിന് ശേഷം കണ്‍ട്രോള്‍ യൂണിറ്റ് ക്ലിയര്‍ ചെയ്തു. വോട്ടിംഗ് യന്ത്രങ്ങള്‍ മുദ്രവച്ച് സീല്‍ ചെയ്തു.

രാവിലെ ഏഴ് മണിക്ക് തന്നെ വോട്ടിംഗ് ആരംഭിക്കും. പലയിടത്തും രാവിലെ തന്നെ വോട്ടിംഗ് സ്‌റ്റേഷന് മുമ്പില്‍ വലിയ ക്യൂ രൂപപ്പെട്ടിട്ടുണ്ട്.

 

 



source http://www.sirajlive.com/2021/04/06/474284.html

Post a Comment

Previous Post Next Post