ന്യൂഡല്‍ഹി | കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയുള്ള ട്വീറ്റുകള്‍ക്കെതിരെ കേന്ദ്രം. ഇത്തരം ട്വീറ്റുകള്‍ നീക്കം ചെയ്യാന്‍ കേന്ദ്രം ട്വിറ്ററിനോട് ആവശ്യപ്പെട്ടു. രാജ്യത്തിന്റെ ഐ ടി നിയമങ്ങള്‍ ലംഘിച്ച് ട്വീറ്റുകള്‍ നല്‍കിയതില്‍ വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിട്ടുണ്ട്. കേന്ദ്രത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് നിരവധി ട്വീറ്റുകള്‍ ട്വിറ്റര്‍ നീക്കം ചെയ്തു. എം പിമാര്‍, സംസ്ഥാന മന്ത്രിമാര്‍, സിനിമാ താരങ്ങള്‍ തുടങ്ങിയവരുടെ ട്വീറ്റുകളും ഇതിലുള്‍പ്പെടും. അക്കൗണ്ടുകള്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് ട്വിറ്റര്‍ വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍, അതത് അക്കൗണ്ടുടമകള്‍ക്ക് ട്വീറ്റുകള്‍ സംബന്ധിച്ച അറിയിപ്പ് നല്‍കിയിരുന്നതായി ട്വിറ്റര്‍ വക്താവ് അറിയിച്ചു.
കൊവിഡുമായി ബന്ധപ്പെട്ട വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും ജനങ്ങളെ പരിഭ്രാന്തരാക്കുകയും ചെയ്തതിനാലാണ് ട്വീറ്റുകള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടതെന്നാണ് അറിയുന്നത്. ഓക്സിജന്‍ ലഭ്യതക്കുറവ്, മരുന്നുകളുടെ ദൗര്‍ലഭ്യം തുടങ്ങിയവ സംബന്ധിച്ച വിമര്‍ശനങ്ങളാണ് ബ്ലോക്ക് ചെയ്ത ട്വീറ്റുകളില്‍ അധികവും.
source
http://www.sirajlive.com/2021/04/25/476724.html
إرسال تعليق