ആര്‍ ടി പി സി ആര്‍ പരിശോധന നിരക്ക് സര്‍ക്കാര്‍ കുറച്ചു; പരിശോധന നിര്‍ത്തിവെച്ച് ലാബ് ഉടമകളുടെ പ്രതിഷേധം

തിരുവനന്തപുരം |  ആര്‍ ടി പി സി ആര്‍ പരിശോധനാ നിരക്ക് 500 രൂപയായി കുറച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങയതിന് പിന്നാലെ പരിശോധനകള്‍ നിര്‍ത്തിവച്ച് സ്വകാര്യ ലാബുകളുടെ പ്രതിഷേധം. ആര്‍ ടി പി സി ആര്‍ പരിശോധനകളാണ് നിര്‍ത്തിവച്ചത്.നിരക്ക് 500രൂപയാക്കിയ പ്രഖ്യാപനം വന്നിട്ടും സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ് കിട്ടിയില്ലെന്ന സാങ്കേതികത്വം ചൂണ്ടികാണിച്ച് ലാബുകള്‍ പഴയ നിരക്ക് തന്നെ ഈടാക്കി. ലാബുകളുടെ നിലപാട് വാര്‍ത്തയായതോടെ പാലക്കാടും കോഴിക്കോടും തിരുവനന്തപുരത്തും ഡിവൈഎഫ്ഐ പ്രതിഷേധവുമായെത്തി.

ആര്‍ ടി പി സി ആര്‍ നിരക്ക് 1700ല്‍ നിന്ന് 500 രൂപയാക്കിക്കൊണ്ടുളള സര്‍ക്കാര്‍ ഉത്തരവ് ഉച്ചയോടെയാണ് പുറത്തിറങ്ങിയത്. ഇതിന് ശേഷവും പല ലാബുകളും നിരക്ക് കുറച്ചില്ല, പ്രതിഷേധം കനത്തതോടെ പരിശോധന പാടെ നിര്‍ത്തിവച്ചു. സര്‍ക്കാര്‍ ഉത്തരവ് പരിശോധിച്ച ശേഷം ടെസ്റ്റ് പുനരാംഭിക്കുമെന്നാണ് സ്വകാര്യ ലാബുകള്‍ നല്‍കുന്ന വിശദീകരണം.

അതിനിടെ, ചില ലാബുകളില്‍ പഴയ നിരക്കില്‍ പരിശോധന തുടരുന്നുണ്ട്. നിരക്ക് കുറച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോടതി സമീപിക്കാനും ലാബ് ഉടമകള്‍ ആലോചിക്കുന്നുവെന്നാണ് അറിയുന്നത



source http://www.sirajlive.com/2021/04/30/477500.html

Post a Comment

Previous Post Next Post