ജി സുധാകരനെതിരെ കേസെടുക്കണം; ജില്ലാ പോലീസ് മേധാവിയെ സമീപിച്ച് പരാതിക്കാരി

ആലപ്പുഴ | സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയെന്ന മന്ത്രി ജി സുധാകരനെതിരായ പരാതിയില്‍ ലോക്കല്‍ പോലീസ് കേസെടുക്കാത്തതിനെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയെ സമീപിച്ച് പരാതിക്കാരി. ഇനിയും നടപടിയുണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് മന്ത്രിയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫിന്റെ ഭാര്യയായ പരാതിക്കാരിയുടെ തീരുമാനം. അതേസമയം, പാര്‍ട്ടി നടത്തിയ അനുനയ നീക്കങ്ങള്‍ പോലും അവഗണിച്ച് പരാതിക്കാരി ജി സുധാകരനെതിരെ മുന്നോട്ടു പോകുന്നത് ആലപ്പുഴയിലെ രൂക്ഷമായ വിഭാഗീയതക്ക് തെളിവാണെന്നാണ് സി പി എം വിലയിരുത്തല്‍.

പരാതിയില്‍ നല്‍കി അഞ്ച് ദിവസം പിന്നിട്ടിട്ടും നടപടിയെടുക്കുന്നില്ലെന്ന് പരാതിക്കാരി പറയുന്നു. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് അമ്പലപ്പുഴ ആലപ്പുഴ സ്റ്റേഷനുകള്‍ അങ്ങോട്ടുമിങ്ങോട്ടും പരാതി തട്ടി ക്കളിക്കുകയാണ്. എന്നാല്‍ തനിക്കെതിരെ നീക്കം നടത്തുന്ന ആലപ്പുഴ പാര്‍ട്ടിയിലെ പുതിയ ചേരിയോട് പോരാടാന്‍ തന്നെയാണ് ജി സുധാകരന്റെ തീരുമാനം.



source http://www.sirajlive.com/2021/04/18/475804.html

Post a Comment

أحدث أقدم