തിരുവനന്തപുരം | അരുവിക്കരയിൽ സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. യു ഡി എഫ് സ്ഥാനാർഥി ശബരീനാഥന്റെ പ്രചാരണത്തിനിടെയാണ് അപകടം. ചെറിയാര്യനാടുള്ള പ്രദീപ് (35) ആണ് മരിച്ചത്.
രാവിലെ 930 മുതൽ ആര്യനാട് പഞ്ചായത്തിലെ വാഹന പര്യടനത്തിൽ സ്ഥാനാർഥി ശബരീനാഥിനൊപ്പം പ്രദീപ് ഉണ്ടായിരുന്നു. പ്രചരണവുമായി ഓപ്പൺ ജീപ്പിൽ സ്ഥാനാർഥി ചാമവിള നിൽക്കുമ്പോഴാണ് പര്യടനത്തിനിടയിൽ ആര്യനാട്- കുറ്റിച്ചൽ റോഡിൽ അപകടമുണ്ടായത്. ഉടനെതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രദീപിനുള്ള ആദരസൂചകമായി ഇന്നത്തെ എല്ലാ പ്രചരണപരിപാടികളും ശബരീനാഥൻ ഒഴിവാക്കിയിട്ടുണ്ട്.
source http://www.sirajlive.com/2021/04/01/473876.html
إرسال تعليق