
ഇ ഡിയുടെ ഹരജി നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും അന്വേഷണത്തില്‍ കോടതി ഇടപെടരുതെന്നും ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും അന്വേഷണ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചുവെന്നാരോപിച്ചാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയതത്. ക്രൈംബ്രാഞ്ചിന്റെ എഫ് ഐ ആര്‍ റദ്ദാക്കണമെന്നും നിഷ്പക്ഷ അന്വേഷണത്തിനായി കേസ് സി ബി ഐക്ക് കൈമാറണമെന്നുമാണ് ഇ ഡിയുടെ ഹരജികളിലെ ആവശ്യം.
സ്വപ്ന സുരേഷിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന വനിതാ പൊലീസുദ്യോഗയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഇ ഡിക്കെതിരെ ക്രൈംബ്രാഞ്ചിന്റെ ആദ്യ കേസ്. പിന്നീട് സന്ദീപ് നായരുടെ മൊഴി പ്രകാരവും ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈം ബ്രാഞ്ച് രണ്ടാമതും കേസെടുക്കുകയായിരുന്നു.
source http://www.sirajlive.com/2021/04/16/475558.html
Post a Comment