ന്യൂഡല്‍ഹി | യു പി സര്‍ക്കാര്‍ യു എ പി എ ചുമത്തി തടവിലിട്ടിരിക്കുന്ന മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് ഡല്‍ഹിയില്‍ ചികിത്സ നല്‍കുന്നതാണ് നല്ലതെന്ന് സുപ്രീം കോടതി നിരീക്ഷണം. ഇക്കാര്യത്തില്‍ അടിയന്തരമായി
നിലപാട് അറിയിക്കണമെന്ന് യു പി സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത് ലഭിച്ച ശേഷം ഹരജിയില്‍ കോടതി അന്തിമ ഉത്തരവ് പുറപ്പെടുവിക്കും.
ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ഒരാള്‍ ആരോഗ്യം സംരക്ഷിക്കേണ്ടതും മികച്ച ചികിത്സ നല്‍കേണ്ടതും സംസ്ഥാന സര്‍ക്കാരിന്റെ ബാധ്യതയാണെന്നും ചീഫ് ജസ്റ്റിസ് എന്‍വി രമണയുടെ അധ്യക്ഷതയിലുള്ള ബഞ്ച് വ്യക്തമാക്കി. കാപ്പന്‍ കൊവിഡ് ബാധിതനാണെന്നും താടിയെല്ലിന് പരുക്കുണ്ടെന്നും പ്രമേഹം ഉള്‍പ്പെടെയുള്ള അസുഖങ്ങള്‍ അദ്ദേഹത്തെ അലട്ടുന്നുണ്ടെന്നും കാപ്പന് വേണ്ടി സമര്‍പ്പിക്കപ്പെട്ട ഹരജികളില്‍ വ്യക്തമാക്കിയിരുന്നു.
യു പിക്ക് അടുത്തുള്ള ഡല്‍ഹിയില്‍ കാപ്പന് അടിയന്തര ചികിത്സ നല്‍കുന്നതാണ് നല്ലതെന്ന് കോടതി ബഞ്ച് പറഞ്ഞു.
എന്നാല്‍, ഡല്‍ഹിയില്‍ കൊവിഡ് സാഹചര്യം രൂക്ഷമാണെന്നതിനാല്‍ ആശുപത്രി കിടക്ക പോലും ലഭിക്കാന്‍ പ്രയാസമാണെന്നും മഥുരയില്‍ കാപ്പന് മികച്ച ചികിത്സ ലഭിക്കുന്നുണ്ടെന്നും യു പി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കാപ്പനെ ഡല്‍ഹിയിലേക്ക് മാറ്റുന്നത് തെറ്റായ വ്യാഖ്യാനങ്ങള്‍ക്ക് ഇടയാക്കുമെന്നും സോളിസറ്റര്‍ ജനറല്‍ കോടതിയില്‍ പറഞ്ഞു. ഈ വാദങ്ങള്‍ തള്ളിക്കളഞ്ഞ കോടതി ഉടന്‍ നിലപാട് അറിയിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു.
source http://www.sirajlive.com/2021/04/28/477175.html
Post a Comment