വാക്‌സിന്‍ ക്ഷാമം സംസ്ഥാനത്ത് ആശങ്ക സൃഷ്ടിക്കുന്നു: മന്ത്രി ശൈലജ

കണ്ണൂര്‍ | സംസ്ഥാനം വലിയ രീതിയില്‍ വാക്‌സിന്‍ ക്ഷാമം നേരിടുന്നതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. സ്ഥിതി അല്‍പ്പം ആശങ്ക സൃഷ്ടിക്കുന്നു. കേന്ദ്രത്തോട് കൂടുതല്‍ വാക്സിന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ വലിയ തോതില്‍ വാക്സിന്‍ ലഭ്യമായിട്ടില്ലെങ്കില്‍ സംസ്ഥാനത്തെ മെഗാ വാക്സിനേഷന്‍ പദ്ധതി അവതാളത്തിലാകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കാാവിഡ് പ്രതിരോധത്തിന്റെ പേരില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഇനി പ്രായോഗികമല്ല. ആളുകളുടെ ജീവന്‍ മാത്രമല്ല, ജീവിത ഉപാധികൂടി സംരക്ഷിക്കേണ്ടതുണ്ട്. രോഗം തീവ്രമായുള്ള സ്ഥലങ്ങളില്‍ പ്രാദേശിക ലോക്ക്ഡൗണ്‍ വേണ്ടിവരുമെന്ന് കെ കെ ശൈജല ഒരു ചാനലിനോട് നടത്തിയ പ്രതികരണത്തില്‍ പറഞ്ഞു.

മെഗാ വാക്സിനേഷന്‍ ക്യാമ്പിലൂടെ എല്ലാവര്‍ക്കും വാക്സിന്‍ നല്‍കാനുള്ള ദൗത്യം കേരളം നിര്‍വഹിക്കുമ്പോള്‍ വാക്സിന്‍ ക്ഷാമം നന്നായി അനുഭവപ്പെടുന്നുണ്ട്. 50 ലക്ഷം ഡോസ് ചോദിച്ചിട്ട് അതിന്റെ പകുതി പോലും ലഭ്യമായിട്ടില്ല. കൂടുതല്‍ വാക്സിന്‍ ഡോസ് നല്‍കാന്‍ കേന്ദ്രം തയ്യാറാകണം.

വാക്സിന്‍ നേരിട്ടുവാങ്ങാന്‍ സംസ്ഥാനങ്ങള്‍ക്ക് സാധിക്കില്ല. കേന്ദ്രസര്‍ക്കാര്‍ സമ്മതിക്കണം.സ്വകാര്യ മേഖലയില്‍ വാക്സിന്‍ വാങ്ങാനുള്ള അനുവാദം കൂടി കേന്ദ്രം നല്‍കിയാല്‍ വാക്സിനേഷന്‍ വേഗത വര്‍ധിപ്പിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.



source http://www.sirajlive.com/2021/04/15/475454.html

Post a Comment

Previous Post Next Post