കോഴിക്കോട് | നാദാപുരം നരിക്കാട്ടേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന അസീസിന്റെ മരണത്തില്‍ പുനരന്വേഷണം. അസീസിന്റെ കഴുത്ത് ഞെരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്ന സാഹചര്യത്തിലാണ് കേസ് വീണ്ടും അന്വേഷിക്കുന്നത്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായിരിക്കും കേസ് അന്വേഷിക്കുക. കോഴിക്കോട് റൂറല്‍ എസ്പിയുടെ നിര്‍ദ്ദേശാനുസരണമാണ് പുനരന്വേഷണം. പോലീസ് ആത്മഹത്യയെന്ന് എഴുതിത്തള്ളിയ കേസിലാണ് ഇപ്പോള്‍ നിര്‍ണായക വഴിത്തിരിവുണ്ടായിരിക്കുന്നത്.
2020 മെയ് 17നാണ് അസീസ് മരിച്ചത്. സഹോദരന്‍ കഴുത്ത് ഞെരിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പുറത്ത് വന്നതിന് പിന്നാലെ വീട്ടുകാരുടെ അറസ്റ്റ് ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ പ്രതിഷേധം തുടങ്ങിയിട്ടുണ്ട്. രണ്ടാനമ്മയുടെ ക്രൂരത സുഹൃത്തുക്കളോട് വെളിപ്പെടുത്തിയ ദിവസമാണ് അസീസ് മരിച്ചതെന്നും പരാതിയുണ്ട്.
പേരോട് എംഐഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു അസീസ്. ആരോപണ വിധേയനായ സഹോദരന്‍ ഇപ്പോള്‍ വിദേശത്താണ്. അസീസിന്റെ പിതാവ് നാദാപുരത്ത് ടാക്‌സി ഡ്രൈവറാണ്.
source http://www.sirajlive.com/2021/04/03/474012.html
إرسال تعليق