ചെന്നൈ | ഡി എം കെ അധ്യക്ഷന്‍ സ്റ്റാലിന്റെ മകളുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്. ചെന്നൈയിലെ നീലാംഗരൈയിലെ വീട്ടിലാണ് റെയ്ഡ്. സ്റ്റാലിന്റെ മകള്‍ സെന്താമരൈ, ഭര്‍ത്താവ് ശബരീഷന്‍ എന്നിവരാണ് ഇവിടെ താമസിക്കുന്നത്. റെയ്ഡ് ഇപ്പോഴും തുടരുകയാണ്. രാഷ്ട്രീയ ലക്ഷ്യംവെച്ച് കേന്ദ്രം നടത്തുന്ന നാടകമാണിതെന്ന് ഡി എം കെ അറിയിച്ചു. കേന്ദ്ര അന്വേഷണ ഏജന്‍സികളെ കേന്ദ്രം സ്വന്തം താത്പര്യത്തിനായി ഉപയോഗിക്കുന്നു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ വേട്ടയാടലാണിതെന്നും ഡി എം കെ കുറ്റപ്പെടുത്തി.
source http://www.sirajlive.com/2021/04/02/473962.html
إرسال تعليق