കൊച്ചി | ഉദയംപേരൂര്‍ കള്ളനോട്ട് കേസില്‍ മൂന്ന് പേര്‍ കൂടി കോയമ്പത്തൂരില്‍ പിടിയിലായി. 1,80,00000 രൂപയുടെ കള്ളനോട്ടും ഇവരില്‍നിന്നും കണ്ടെടുത്തു. ഇവരെ ഇന്ന് തന്നെ എറണാകുളത്തെത്തിക്കും. കൂടുതല്‍ കള്ളനോട്ടുകള്‍ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ ഇവര്‍ വിതരണം ചെയ്തിട്ടുണ്ടെന്നും വന്‍ റാക്കറ്റിന്റെ ഭാഗമാണിവരുമെന്നാണ് കരുതുന്നത്.
റഷീദ്, സെയ്ദ് സുല്‍ത്താന്‍, അഷ്റഫ് അലി എന്നിവരാണ് പിടിയിലായത്. മുന്‍പ് പിടിയിലായ ഉദയ കുമാറിന്റെ മൊഴിയെ തുടര്‍ന്നാണ് ഇവരെ പിടികൂടിയത്. 1,60000 രൂപയുടെ കള്ളനോട്ട് ശ്യാം കുമാര്‍ എന്നയാളില്‍ നിന്ന് നേരത്തെ ഉദയംപേരൂരില്‍ പിടികൂടിയിരുന്നു.
source
http://www.sirajlive.com/2021/04/22/476353.html
Post a Comment